ചെമ്പുചിറ : ലോക ഭിന്നശേഷി ദിനമായ ഡിസംബർ 3 ന് GHSS ചെമ്പുചിറയിലെ വിദ്യാർഥിയായ സഞ്ജീവ് കൃഷ്ണയുടെ വീട്ടിലെത്തി അധ്യാപകരും PTA അംഗങ്ങളും മധുരം പങ്കുവെച്ചു. സമൂഹത്തെ ഉൾക്കൊള്ളാൻ സമൂഹം അവരെ ഉൾക്കൊള്ളണമെന്ന സന്ദേശം നൽകി കൊണ്ടാണ് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി P. P. ടെസ്സി ടീച്ചർ സഞ്ജീവിന്റെ ഗൃഹസന്ദർശനത്തിന് നേതൃത്വം നൽകിയത്.
വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ മാത്രം സ്കൂളിൽ എത്തിയിട്ടുള്ള സഞ്ജീവ് പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. ഈ വർഷം പൊതുപരീക്ഷ എഴുതാൻ ഒരുങ്ങുന്ന സഞ്ജീവിനു അധ്യാപകരുടെ സന്ദർശനം സന്തോഷവും സങ്കടവും ഉളവാക്കി.
ഇടയ്ക്കിടെ സ്കൂളിലേക്ക് വരണമെന്ന് ഓർമ്മിപ്പിച്ചു കൊണ്ടാണ് ഹെഡ്മിസ്ട്രസ് അവന് കേക്ക് നൽകിയത്. അധ്യാപകരായ സുനിത, ആനന്ദവല്ലി, Dr. നിധീഷ്, സോഫിയ, ശാലിനി, ഡിജ്‌ന തുടങ്ങിയവരും PTA പ്രസിഡന്റ് മഞ്ജു സജി, വൈസ് പ്രസിഡന്റ് ഷാജി തുടങ്ങിയവരും സന്ദർശനത്തിൽ ഉണ്ടായിരുന്നു.