കൊടുങ്ങ : ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ ദീപക്കാഴ്ച്ച ഭക്തി നിര്‍ഭരമായി ആഘോഷിച്ചു. രാവിലെ ഗണപതി ഹോമം, അഷ്ടാഭിഷേകം, തുടങ്ങിയ വിശേഷാല്‍ പൂജകളും, വൈകീട്ട് കളഭച്ചാര്‍ത്ത്, ദീപാരാധന, നിറമാല ചുറ്റുവിളക്കും, അത്താഴപൂജയും,അന്നധാനവും, തുടര്‍ന്ന് ശ്രീദുര്‍ഗ്ഗാ ഭജന സംഘത്തിന്റെ ഭജനയും, ഉണ്ടായിരുന്നു. ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി ദിലീപ്കുമാര് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.