Breaking News

കോടാലിയിലെ ശൗചാലയം ജനങ്ങൾക്ക് തുറന്ന് കൊടുക്കണം എന്ന് കോൺഗ്രസ്സ്

കോടാലി : ഉദ്ഘാടനം കഴിഞ്ഞ്‌ രണ്ടര മാസം കഴിഞ്ഞിട്ടും മറ്റത്തൂർ ഗ്രാമ പഞ്ചായത്തിലെ കോടാലിയിലെ ശൗചാലയം ഇത് വരെയും തുറന്നു കൊടുക്കാത്തത് പ്രതിഷേധാർഹമാണെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കോടാലി വാർഡ് കമ്മിറ്റി ആരോപിച്ചു .

കോടാലിയിലെ ശൗചാലയം സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും കേന്ദ്രമായി മാറിയെന്നും ഇക്കാര്യത്തിൽ ഉള്ള ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് കോടാലി വാർഡ് കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം മറ്റത്തൂർ മണ്ഡലം പ്രസിഡണ്ട് പ്രവീൺ എം കുമാർ ഉദ്ഘാടനം ചെയ്തു . വാർഡ് പ്രസിഡണ്ട് ബാബു നെല്ലിക്കവിള അധ്യക്ഷനായിരുന്നു . ഐ എൻ ടി യു സി മണ്ഡലം പ്രസിഡണ്ട് ഷാഫി കല്ലൂപ്പറമ്പിൽ , ആന്റു ചെമ്മിച്ചേരി , പി സി വേലായുധൻ , കെ എ ഹനീഫ എന്നിവർ പ്രസംഗിച്ചു .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!