അളഗപ്പ ടെക്സ്റ്റയിൽസ് തുറന്നു പ്രവർത്തിക്കാൻ നടപടി എടുക്കണമെന്ന് ഐ എൻ ടി യു സി

കോടാലി : അളഗപ്പ ടെക്സ്റ്റയിൽസ് തുറന്നു പ്രവർത്തിക്കുവാനുള്ള തൊഴിലാളികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ഇക്കാര്യത്തിൽ സർക്കാർ ഉടൻ ഇടപെട്ട് പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്ന് മറ്റത്തൂർ പഞ്ചായത്തിലെ ഐ എൻ ടി യു സി യുടെ നേതൃത്വത്തിൽ നടന്ന തൊഴിലാളി പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു .

നിർമ്മാണ തൊഴിലാളികളുടെ പെൻഷനുകൾ വൈകുന്നത് നീതീകരിക്കാൻ കഴിയില്ലെന്നും , തൊഴിലാളി പെൻഷൻ വൈകുന്നതിനെതിരെ എല്ലാ വിഭാഗം തൊഴിലാളികളെ അണിനിരത്തി ശക്തമായ സമരനടപടികളുമായി മുന്നോട്ടു പോകുമെന്നും ഐ എൻ ടി യു സി അറിയിച്ചു .പ്രതിനിധി സമ്മേളനം ഐ എൻ ടി യു സി ജില്ല വൈസ് പ്രസിഡണ്ട് ആന്റണി കുറ്റൂക്കാരൻ ഉദ്ഘാടനം ചെയ്തു . ഐ എൻ ടി യു സി മണ്ഡലം പ്രസിഡണ്ട് ഷാഫി കല്ലൂപ്പറമ്പിൽ അധ്യക്ഷനായിരുന്നു .

കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് പ്രവീൺ എം കുമാർ മുഖ്യപ്രഭാഷണം നടത്തി .ഐ എൻ ടി യു സി റീജനൽ പ്രസിഡണ്ട് കെ എൽ ജെയ്സൻ , തോമസ് കാവുങ്ങൽ , കുട്ടൻ പുളിക്കലാൻ , തങ്കമണി മോഹൻദാസ് , കെ കെ ലാലു , പി വി ഷാലി , എം എം മുഹമ്മദ് അലി , സി എസ് അശോകൻ , പി കെ ബെന്നി , വി എസ് നിക്സൺ എന്നിവർ പ്രസംഗിച്ചു .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!