കൊടകര : പറപ്പൂക്കര ഗ്രാമപഞ്ചായത്ത് മുത്രത്തിക്കര പതിമൂന്നാം വാര്‍ഡില്‍ കൃഷി വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ഹരിത സമൃദ്ധി സമ്പൂര്‍ണ്ണ വീട്ടുമുറ്റ കൃഷി പദ്ധതിയില്‍ പച്ചക്കറി തൈകള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എന്‍.എം. പുഷ്പാകരന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ. അനൂപ്, അംഗങ്ങളായ കെ.കെ. പ്രകാശന്‍, രാധ വിശ്വംഭരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം റീന ഫ്രാന്‍സിസ്, കൃഷി ഓഫീസര്‍ നിധിന്‍ , വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കെ,എന്‍. ഹരി, കാര്‍ഷിക കൂട്ടായ്മ ചെയര്‍മാന്‍ കെ. കെ. ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡില്‍ വീട്ടുമുറ്റകൃഷിക്കാവശ്യമായ 5000 തൈകള്‍ വിതരണം ചെയ്യും. വാര്‍ഡില്‍ പുതിയതായി പ്രവര്‍ത്തനമാരംഭിച്ച സമൃദ്ധി കുടുംബശ്രീ ജെഎല്‍ജി ഗ്രൂപ്പ് ആണ് തൈകള്‍ ഉദ്താപാദിപ്പിക്കുന്നത്.