ചെമ്പുചിറ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ “വിജയോൽസവം – 2021”

ചെമ്പുചിറ : ചെമ്പുചിറ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവു പുലർത്തിയവരെ അനുമോദിക്കുന്നതിനായി ” വിജയോൽസവം – 2021 ” ഡിസംബർ 11 ശനിയാഴ്ച രാവിലെ 9.30 ന് സംഘടിപ്പിച്ചു. ബഹു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. വി.എസ്. പ്രിൻസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ടെസ്സി P P ചടങ്ങിൽ സന്നിഹിതരായവരെ സ്വാഗതം ചെയ്തു.

പ്രസ്തുത പരിപാടിയുടെ ഉദ്ഘാടന കർമ്മം ബഹു പുതുക്കാട് MLA ശ്രീ.കെ.കെ. രാമചന്ദ്രൻ നിർവഹിച്ചു.മുഖ്യാതിഥിയായി ബഹു. ബ്ലോക്ക് പ്രസിഡന്റ് ശ്രീ . MR. രഞ്ജിത്തും , വിശിഷ്ടാതിഥിയായി ബഹു: മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അശ്വതി വിബിയും സന്നിഹിതരായിരുന്നു. PTA പ്രസിഡന്റ് ശ്രീമതി. മഞ്ജു സജി ആമുഖ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ദിവ്യ സുധീഷ് , ഇരിഞ്ഞാലക്കുട DEO ശ്രീ.എൻ.ഡി.സുരേഷ് എന്നിവർ ഉപഹാര സമർപ്പണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ . അസൈൻ ടി.കെ., വാർഡ് മെമ്പർമാരായ ശ്രീ. അഭിലാഷ് NP , ശ്രീമതി. സീബ ടീച്ചർ ,ശ്രീമതി . ശാന്തി ബാബു ,ശ്രീമതി. രേഖ എ (പ്രിൻസിപ്പാൾ ) ,വെള്ളിക്കുളങ്ങര CI ശ്രീ. മിഥുൻ KP , കൊടകര BPO ശ്രീ. നന്ദകുമാർ , SMC ചെയർമാൻ ശ്രീ വിദ്യാധരൻ NS, MPTA പ്രസിഡന്റ് ശ്രീമതി. ജിസ്സി ടിറ്റൻ , മുൻ പ്രിൻസിപ്പാൾ ശ്രീ. ഗോപി TV , OSA സെക്രട്ടറി ശ്രീ. സന്ദീപ് KS, വിദ്യാലയ വികസന സമിതി കൺവീനർ ശ്രീ. സുരേഷ് KK , ഹൈസ്ക്കൂൾ സീനിയർ അധ്യാപിക ശ്രീമതി. ഗീത KG , സ്‌റ്റാഫ് സെക്രട്ടറി ശ്രീമതി. ജെസീമ L, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

ചടങ്ങിൽ സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യ പുരസ്കാരം നേടിയ ദേവഹാര CS, 2020, 2021 വർഷങ്ങളിലെ SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർ, LSS, USS , NMMS, സംസ്കൃതം സ്കോളർഷിപ്പ് എന്നിവ നേടിയ വിദ്യാർത്ഥികൾ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു പുലർത്തിയവർ MBBS , JRF തുടങ്ങിയ ഉന്നത ബിരുദങ്ങൾ നേടിയ പൂർവ വിദ്യാർത്ഥികൾ എന്നിവരെ ആദരിച്ചു. ഹയർ സെക്കന്ററി വിഭാഗം സീനിയർ അധ്യാപിക ശ്രീമതി. മിനി CR ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!