Breaking News

നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ ജേതാവായ നിഖിതയെ അനുമോദിച്ചു

കൊടകര : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ സോണ്‍ ഫ്രീ സ്‌റ്റൈല്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ കൊടകര പഞ്ചായത്ത് അഞ്ചാം വാര്‍ഡ് വെല്ലപ്പാടിയിലെ വെള്ളിയാട്ട് ചന്ദ്രന്‍ മകള്‍ നിഖിതയെ ബിജെപി അഞ്ചാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.

ബിജെപി കൊടകര പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പി എം കൃഷ്ണന്‍കുട്ടി പൊന്നാട അണിയിച്ചു. ചാലക്കുടി പനമ്പിള്ളി മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ നിന്നാണ് നിഖിത മത്സരത്തില്‍ പങ്കെടുത്തത്. ചടങ്ങില്‍ രഘു പാട്ടത്തില്‍, സുനില്‍ കുമാര്‍ എം, ശ്രീജിത്ത് കെ സി ,സൂര്യ രഘു എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!