ചെമ്പുചിറ : ലോകമാനവ ഐക്യദാർഢ്യദിനത്തിൽ GHSS ചെമ്പുചിറയിലെ SPC യൂണിറ്റിന്റെ നേതൃത്വത്തിൽ ചെമ്പുറൺ കൂട്ടയോട്ടം സംഘടിപ്പിച്ചു. നൂറോളം വരുന്ന വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കാളികളായി.കാനറ ബാങ്ക് ജംഗ്ഷനിൽ നിന്നും ആരംഭിച്ച ഐക്യദിന സന്ദേശയാത്രയ്ക്ക് വെള്ളിക്കുളങ്ങര SHO ശ്രീ മിഥുൻ കെ. പി. ഫ്ലാഗ് ഓഫ് ചെയ്തു.
ഐക്യത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം എല്ലാ തുറയിലുമുള്ള മനുഷ്യരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിച്ചത്. ദാരിദ്ര നിർമ്മാർജ്ജനം ഉൾപ്പെടെയുള്ള വികസനത്തിന് രാഷ്ട്രം മുന്നോട്ടുവയ്ക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ, സാമൂഹിക പരിസ്ഥിതിയിൽ മനുഷ്യന്റെ മൗലികാവകാശങ്ങൾക്ക് നീതി ഉറപ്പുവരുത്താൻ ജനാധിപത്യവ്യവസ്ഥിതിയിൽ നിന്നുകൊണ്ട് പൗരന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ദുഷ്ചെയ്തികളെ എതിർക്കാൻ തുടങ്ങിയ ആശയങ്ങളെ വിദ്യാർത്ഥി ജീവിതത്തിൽ തന്നെ ഉൾക്കൊള്ളേണ്ടത്തിന്റെ ആവശ്യകതയെക്കുറിച്ച് ഫ്ലാഗ്ഓഫ് ചെയ്തു കൊണ്ട് ശ്രീ മിഥുൻ കെ.പി. സംസാരിച്ചു.
കോടാലി, ഓവുങ്ങൽ മൂന്നുമുറി, കൊരേച്ചാൽ എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോയ യാത്രയ്ക്ക് മറ്റത്തൂർ പഞ്ചായത്തിന്റെ മുന്നിലും കൊരേച്ചാൽ ജംഗ്ഷനിലും പൗരസ്വീകരണമുണ്ടായി. വാർഡ് മെമ്പർ ശ്രീ അഭിലാഷ് N. P. യാത്രയെ അഭിസംബോധന ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി. ടെസ്സി P. P., പിടിഎ പ്രസിഡണ്ട് ശ്രീമതി. മഞ്ജു സജി, MPTA പ്രസിഡണ്ട് ജിസി ടിറ്റൻ, SMC ചെയർമാൻ NS വിദ്യാധരൻ PTA അംഗങ്ങളായ ഷാജു, ജോജു, SPC CPO മാരായ അജിത P. K., വിനീത ശിവരാമൻ, അധ്യാപകരായ ഷഫിർ P. R., Dr. നിധീഷ് M. G., സുനിതാ ദേവി, ഗീതാ K. G., മില K.ആൻഡ്രൂസ്, ജസീമ L., ഡിജ്‌ന ഡേവിസ്, ശാന്തി, നിൽഷാ എന്നിവർ യാത്രയിൽ പങ്കെടുത്തു.