എസ്.പി.സി ചെമ്പുചിറയുടെ ‘ അനാമയം – 2021’ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു.

ചെമ്പുചിറ: ചെമ്പുചിറ എസ്.പി.സി യൂണിറ്റിന്റെ ക്രിസ്തുമസ് അവധിക്കാല ദ്വിദിന ക്യാമ്പ് അനാമയം – 2021 30 – 12.2021 9.00 AM ന് ചെമ്പുചിറ ക്ഷേത്ര ഹാളിൽ സംഘടിപ്പിച്ചു. ക്യാമ്പ് ഉദ്ഘാടനം ബഹുമാനപ്പെട്ട കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. M R രഞ്ജിത്ത് നിർവഹിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ്റ്റ് ശ്രീമതി. ടെസ്സി P P അദ്ധ്യക്ഷയായ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. രേഖ A സ്വാഗതം ആശംസിച്ചു. DI ശ്രീ. സനൽ കുമാർ , മുതിർന്ന അധ്യാപിക ശ്രീമതി. ആനന്ദവല്ലി ടീച്ചർ എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ചു. എസ്.പി.സി CPO ശ്രീമതി. അജിത P K ചടങ്ങിന് നന്ദി രേഖപ്പെടുത്തി. എസ്.പി.സി ACPO വിനിത ശിവരാമൻ, അധ്യാപകരായ ഡോ. നിധീഷ് MG , ശ്രീ ഷഫീർ PR , ശ്രീമതി. സുനിത ദേവി എന്നിവർ സന്നിഹിതരായിരുന്നു. സീനിയർ , ജൂനിയർ വിഭാഗങ്ങളിലായി തൊണ്ണൂറോളം വരുന്ന വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!