ചെമ്പുചിറ : രണ്ട് ദിവസങ്ങളിലായി നടന്നു വന്നിരുന്ന ചെമ്പുചിറ എസ്.പി.സി യൂണിറ്റിന്റെ ക്യാമ്പ് അനാമയം – 2021 ന്റെ സമാപന സമ്മേളന ഉദ്ഘാടനം ബഹു: ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. വി.എസ്. പ്രിൻസ് അവർകൾ നിർവഹിച്ചു. വാർഡ് മെമ്പർ അഭിലാഷ് അദ്ധ്യക്ഷനായ ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ടെസ്സി സ്വാഗതം പറഞ്ഞു.
വെള്ളിക്കുളങ്ങര സ്‌റ്റേഷൻ അഡീഷണൽ SI ശ്രീ .സാംസൺ , DI ശ്രീ. സനൽ കുമാർ എന്നിവർ ക്യാമ്പിനെ അനുമോദിച്ചു കൊണ്ടു സംസാരിച്ചു. എസ്.പി.സി ACPO ശ്രീമതി. വിനിത ശിവരാമൻ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
എസ്.പി.സി CPO ശ്രീമതി. അജിത pk, അധ്യാപകരായ ശ്രീ. ഷഫീർ ,ശ്രീമതി. ഗീത kg, ശ്രീമതി.ഷീല ,ശ്രീമതി. സന്ധ്യ, ശ്രീമതി.ലിഷ, ശ്രീമതി. മില, ശ്രീമതി. സുനിതാ ദേവി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 88 വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. കോവിഡ് കാലത്ത് SPC Online പരിപാടികളിൽ മികച്ച പ്രകടനം കാഴ്ചവച്ച കാഡറ്റുകളെ വേദിയിൽ അനുമോദിച്ചു.