ചെമ്പുച്ചിറ: ജി എച് എസ് എസ് ചെമ്പുച്ചിറയിൽ പെൺകുട്ടികൾക്കായി കരാട്ടെ പരിശീലനം ആരംഭിച്ചു. സെൽഫ് ഡിഫൻസ് പരിശീലനത്തിൻ്റെ ഭാഗമായി ജി എച് എസ് എസ് ചെമ്പുച്ചിറയിൽ പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം ആരംഭിച്ചു. BRC ഫാക്കൽറ്റിയെ ഉപയോഗപ്പെടുത്തി പി.ടി.എ യുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തുന്നത്. സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി പെൺകുട്ടികളിൽ ആത്മവിശ്വാസവും കായിക ക്ഷമതയും ഉണ്ടായിരിക്കേണ്ടതുണ്ട്. അതിനുള്ള ആദ്യപടിയായാണ് കരാട്ടെ പരിശീലനം സ്കൂളുകളിൽ തുടങ്ങുന്നത്.
പ്രധാനാധ്യാപിക PP ടെസ്സിയുടെ അധ്യക്ഷതയിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് ശ്രീമതി മഞ്ജു സജി പരിശീലനം ഉദ്ഘാടനം ചെയ്തു. കരാട്ടെ മാസ്റ്റർ വിജയൻ സാറാണ് ക്യാമ്പ് നയിക്കുന്നത്. പി.ടി.എ വൈസ് പ്രസിഡൻ്റ് ഷാജി അധ്യാപകരായ ഡോ. നിധീഷ് MG, ഷഫീർ PR എന്നിവർ സംസാരിച്ചു.ക്യാമ്പിൽ അൻപതോളം പെൺകുട്ടികൾ പങ്കെടുക്കുന്നുണ്ട്. അധ്യാപകരായ ആനന്ദവല്ലി, സുനിതാ ദേവി, സോഫിയ, രഞ്ജിത്, ഗീത എന്നിവർ സന്നിഹിതരായി.