Breaking News

നാഷണല്‍ സര്‍വീസ് സ്‌കീം ഐ. എച്ച്. ആര്‍. ഡി സംസ്ഥാന അവാര്‍ഡ് വിതരണം ചെയ്തു

കൊടകര : കേരളത്തിലെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലേറ്റുംകര  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സ്സ് ഡവലപ്പ്‌മെന്റിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ അവാര്‍ഡുകള്‍  ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു  വിതരണം ചെയ്തു.തൃശൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. കെ  ഡേവിസ് അധ്യക്ഷത വഹിച്ചു.

2019-20 അദ്ധ്യയന വര്‍ഷത്തിലെ മികച്ച പ്രോഗ്രാം ഓഫീസര്‍മാരായി രമ്യ പി. കെ, വീണ.വി, ഗിരിജ കുമാരി, സുധ മരിയ ജോര്‍ജ് എന്നിവരെയും 2020-21 വര്‍ഷങ്ങളിലെ മികച്ച പ്രോഗ്രാം ഓഫീസര്‍മാരായി രമ്യ പി. കെ, വീണ വി, അനില്‍കുമാര്‍ പി. ആര്‍, ഗിരിജ കുമാരി, സുധ മരിയ ജോര്‍ജ്, മണിയന്‍ പി എന്നിവരെ പ്രേത്യേകം ആദരിച്ചു.

2019-20 അധ്യായന വര്‍ഷത്തെ ബെസ്റ്റ് വോളണ്ടിയേഴ്‌സ് ആയ  വിപഞ്ചിക എം. എം , സുദേവ് വി.ജി, കാശ്മീ കൃഷ്ണകുമാര്‍ വി.പി, ക്രിസ്പസ് ടി ബാബു, ജയപ്രകാശ് പി, അഭിരാജ് കെ.ആര്‍, അമല്‍ സുരേഷ്, ശ്രീലക്ഷ്മി കെ.ഷസ്, വിശാല്‍ സുരേഷ് എം എന്നിവരെ ആദരിക്കുകയും 2020-21 അധ്യായന വര്‍ഷത്തെ ബെസ്റ്റ് വോളണ്ടിയര്‍സ് ആയ സാമ്രാജ് എ.എസ്, കൃഷ്‌ണേന്ദു പി ആര്‍, രമേശ് പിള്ള, റോബ്‌സണ്‍ ബി, ഹരിത രാധാകൃഷ്ണന്‍, കീര്‍ത്തന ടി പി, ലയന എ, അമിത് ഗിരീഷ് സി, ഗൗരി സുരേഷ് എന്നിവരെയും ആദരിച്ചു.

പദ്ധതിയുമായ് ബന്ധപ്പെട്ട് അപ്പറേസിയേഷന്‍ അവാര്‍ഡ് സി എ സ് തൊടുപുഴ, സി എ എസ് പേരിശ്ശേരി, സി എ എസ് കോന്നി എന്നി കോളേജുകള്‍ക്ക് അവാര്‍ഡ് ലഭിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!