
കൊടകര: പേരാമ്പ്ര ഗവണ്‍മെന്റ്ആയൂര്‍വേദ ആശുപത്രിയില്‍ പ്രസൂതി തന്ത്ര സ്ത്രീ രോഗ വിഭാഗത്തിന്റെ ഒ.പി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.പ്രത്യേക സ്ത്രീ രോഗ വിഭാഗത്തിന്റെ ഉദ്ഘാടനം കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ നിര്‍വഹിച്ചു.
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ദിവ്യ ഷാജു അധ്യക്ഷത വഹിച്ചു. ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കെ. വി. രമ, ഡോക്ടര്‍ ഗ്രീഷ്മ കെ ശശി എന്നിവര്‍ പ്രസംഗിച്ചു.