Breaking News

ശാപമോക്ഷമില്ലാതെ മുരിക്കുങ്ങല്‍ ശുദ്ധജലപദ്ധതി

കൊടകര : മറ്റത്തൂര്‍ പഞ്ചായത്തിലെ മുരിക്കുങ്ങലിലെ ഐ.എച്ച്.ഡി.പി കോളനിനിവാസികള്‍ക്ക് ശുദ്ധജലത്തിനും ലിഫ്റ്റ് ഇറിഗേഷനുമായി ആരംഭിച്ച പദ്ധതി ഉദ്ഘാടനം കഴിഞ്ഞ് ഒന്നരപ്പതിറ്റാണ്ട് പിന്നിട്ടെങ്കിലും ഒരു മണിക്കൂര്‍ പോലും പ്രവര്‍ത്തിച്ചില്ലെന്നും ഒരു തുള്ളി വെള്ളം പോലും ഇവിടെ ലഭിക്കുന്നില്ലെന്നും പരാതി. കൊടകര ബ്ലോക്ക് പഞ്ചായത്തിനുകീഴിലാണ് മുരിക്കുങ്ങല്‍ ശുദ്ധജലപദ്ധതി.

2 കിലോമീറ്റര്‍ അകലെ വെള്ളിക്കുളം വലിയ തോടിന് സമീപം പൂവാലിത്തോട്ടില്‍നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിനായി സ്ഥാപിച്ച മോട്ടോര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നുമാത്രമല്ല മോട്ടോര്‍ഷെഡ് തകര്‍ന്നനിലയിലുമാണ്. മറ്റത്തൂര്‍ പഞ്ചായത്തിലെ നിശ്ചലമാണ്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ക്കായും സാമ്പത്തികഇടപാടുകളെക്കുറിച്ചറിയാനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ വിവരാവകാശനിയമപ്രകാരം അന്വോഷിച്ചെങ്കിലും രേഖകള്‍ ലഭ്യമായില്ലെന്ന് പൊതുപ്രവര്‍ത്തകനായ ആന്റു ചെമ്മിഞ്ചേരി വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു.

ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ പദ്ധതിയില്‍ അഴിമതിയും ക്രമക്കേടും നടന്നിട്ടുണ്ടെന്നും പദ്ധതി പുനരുദ്ധരിക്കാന്‍ നടപടി ഉണ്ടായില്ലെങ്കില്‍ വിജിലന്‍സ് അന്വോഷണം ആവശ്യപ്പെടുമെന്നും കോടതിയെ സമീപിക്കുമെന്നും ആന്റു അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!