ചെമ്പുചിറ: ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ ചെമ്പുചിറയുടെ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ശീതകാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് മഹോൽസവത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച ബഹു: ജില്ലാ പഞ്ചായത്ത് അംഗം ശ്രീ.വി.എസ് പ്രിൻസ് കാബേജ് ,കോളിഫ്ലവർ എന്നിവ വിളവെടുത്തു കൊണ്ട് നിർവഹിച്ചു.
പ്രിൻസിപ്പാൾ ശ്രീമതി. രേഖ എ, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ടെസ്സി പി.പി., പി.ടി.എ. അംഗങ്ങൾ , സി.പി.ഒ അജിത പി.കെ , എ സി.പി.ഒ വിനിത ശിവരാമൻ,അധ്യാപകർ , അനധ്യാപകർ , എസ്.പി.സി കാഡറ്റുകൾഎന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ശീതകാല പച്ചക്കറി കൃഷിയുടെ ആരംഭം മുതൽ വിളവെടുപ്പു വരെ പരിപാലനത്തിൽ പങ്കാളികളായ എല്ലാ വ്യക്തികൾക്കും സിപി.ഒ അജിത പി.കെ നന്ദി അറിയിച്ചു.