കൊടകര : വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന കൊടകര – ആളൂര്‍ റോഡ് എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കാനും നടപടി ഉടനെ ഉണ്ടായില്ലെങ്കില്‍ സമരപരിപാടി ആംരഭിക്കുവാനും ആം ആദ്മി പാര്‍ട്ടി യോഗം തീരുമാനിച്ചു. പുഷ്പാകരന്‍ തോട്ടുപുറം, പാലി ഉപ്പുംപറമ്പില്‍, ഡേവിഡ് പി.ജെ, ജോസ് ടി.ഡി, റപ്പായി തൊമ്മാന തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.