ചെമ്പുച്ചിറ: ജി എച് എസ് എസ് ചെമ്പുച്ചിറയിലെ ജെ ആർ സി യൂണിറ്റിൻെറ നേതൃത്വത്തിൽ പറവകൾക്ക് ഒരു പാനപാത്രം എന്ന പരിപാടി സ്കൂളിലെ ശലഭോ ധ്യാനത്തിൽ പരിസ്ഥിതി നിരീക്ഷകനും ഫോട്ടോഗ്രാഫറും വൈദ്യനുമായ ഡോക്ടർ പി എസ് ഉണ്ണികൃഷ്ണൻ നിർവഹിച്ചു. വേനൽചൂടിൽ ദാഹജലം തേടി വലയുന്ന ചെറുകിളികൾക്ക് നീർജലം നൽകുന്ന പദ്ധതി സംസ്ഥാനത്തൊട്ടാകെ ജെ ആർ സിയുടെ നേതൃത്വത്തിൽ നടന്നുവരികയാണ്.
ജെ ആർ സി cadets വീടുകളിലും കിളികൾ ക്കായി പാത്രങ്ങളിൽ വെള്ളം വയ്ക്കുന്നുണ്ട്. സഹജീവികളോടുള്ള അനുകമ്പ കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യവും ഈ പദ്ധതിയുടെ ഭാഗമാണ്. പിടിഎ പ്രസിഡണ്ട് ശ്രീമതി മഞ്ജു സജിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രേഖ സ്വാഗതവും ജെ ആർ സി കൗൺസിലർ ശ്രീമതി സോഫിയ വിഎം നന്ദിയും രേഖപ്പെടുത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് പി പി ടെസ്സി ,പി ടി എ അംഗം ജോജു, അധ്യാപകരായ ഷഫീർ, ഡോക്ടർ നിധീഷ് എംജി ,രമ്യ ,ആതിര ,ആനന്ദവല്ലി, മിഥു എന്നിവർ സന്നിഹിതരായിരുന്നു.