ചെമ്പുചിറ: ജി.എച്ച്.എസ്.എസ് ചെമ്പുചിറ സ്കൂളിലെ 2019-2021 എസ്.പി.സി ബാച്ചിൻ്റെ പാസിങ് ഔട്ട് പരേഡിന് ജി.എച്ച്.എസ്.എസ്. ചെമ്പുചിറ സ്കൂൾ മൈതാനം വേദിയായി. പരിശീലനം പൂർത്തിയാക്കിയ 44 സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡാണ് നടന്നത്.
കോവിഡ്നിയന്ത്രണങ്ങളെ തുടർന്ന് കഴിഞ്ഞ അക്കാദമിക വർഷത്തിൽ നടക്കേണ്ടിയിരുന്ന ചടങ്ങാണ് ഇക്കുറി ലളിതമെങ്കിലും പ്രൗഢമായ രീതിയിൽ സ്കൂൾ മൈതാനത്ത് സംഘടിപ്പിച്ചത്. വിശിഷ്ട അതിഥിയായി വെള്ളിക്കുളങ്ങര എസ്.എച്.ഒ ശ്രീ.മിഥുൻ പി.കെ സല്യൂട്ട് സ്വീകരിച്ചു.
വാർഡ് മെമ്പർ ശ്രീ.അഭിലാഷ് എൻ.പി, എസ്.എം.സി ചെയർമാൻ ശ്രീ.വിദ്യാധരൻ N.S, PTA പ്രസിഡൻ്റ് മഞ്ജു സജി, MPTA പ്രസിഡൻ്റ് ജിസ്സി ടിറ്റൻ, എസ്.പി.സി PTA പ്രസിഡൻ്റ് വിമേഷ്V. V, വെള്ളിക്കുളങ്ങര സ്റ്റേഷനിൽ നിന്നും SI ശ്രീ.ഉണ്ണികൃഷ്ണൻ, DI ശ്രീ.സനൽകുമാർ, ജനമൈത്രി പോലീസ് ഭാരവാഹി ശ്രീ.സുരേഷ് കടുപ്പശ്ശേരിക്കാരൻ, പ്രിൻസിപ്പാൾ ശ്രീമതി രേഖ.എ, ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ടെസ്സി P.P, CP0 അജിത P K, ACPO വിനിത ശിവരാമൻ, അധ്യാപകർ, രക്ഷിതാക്കൾ, ജൂനിയർ -സീനിയർ കേഡറ്റുകൾ എന്നിവരുടെ മഹനീയ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.
മികച്ച ഔട്ട്ഡോർ കേഡറ്റുകളായി മാസ്റ്റർ.കൈലാസ് ദാസ് P.D, കുമാരി. നവ്യ P രാജൻ എന്നിവരേയും മികച്ച ഇൻഡോർ കേഡറ്റുകളായി മാസ്റ്റർ.ആൻ്റോ റപ്പായി, കുമാരി. ഐശ്വര്യ V.A എന്നിവരേയും ട്രോഫികൾ നൽകി അനുമോദിച്ചു. കേന്ദ്ര സർക്കാരിൻ്റെ ഇൻസ്പെയർ അവാർഡിന് അർഹനായ സീനിയർ കേഡറ്റ് മാസ്റ്റർ ദ്യുതിൻ മാധവിനെ വെള്ളിക്കുളങ്ങര ജനമൈത്രി പോലീസ് അനുമോദിച്ചു.DI സനൽകുമാർ, CPO അജിത P.K, ACPO വിനിത ശിവരാമൻ എന്നിവർ പരേഡിന് നേതൃത്വം നൽകി. കേഡറ്റുകളായ കൈലാസ്ദാസ് P.D, നവ്യ P രാജൻ, ആയുഷ് V.S, ജാനകി A.K, എന്നിവർ പരേഡ് നയിച്ചു.