
കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെ ദശവാര്‍ഷകാഘോഷം മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. കോളജിന്റെ ദശവാര്‍ഷികാഘോഷ പ്രഖ്യാപനവും കേംബ്രിഡ്ജ് അസസ്‌മെന്‍ര് ഇംഗ്‌ലീഷ് സെന്ററിന്‍രെ ഉദ്ഘാടനവും ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍.ജോയ് പാലിയേക്കര നിര്‍വഹിച്ചു.
ടി.ജെ.സനീഷ്‌കുമാര്‍ എം.എല്‍.എ. , കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, അംഗം വി.വി.സുരാജ്, കോളജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ.ഡേവിസ് ചെങ്ങിനിയാടന്‍, പ്രിന്‍സിപ്പാള്‍ ഡോ.മാത്യുപോള്‍ ഊക്കന്‍, വൈസ് പ്രിന്‍സിപ്പാള്‍മാരായ ഡോ.എം.ജെ.റാണി, ഡോ.കെ.എല്‍.ജോയ്, കേംബ്രിഡ്ജ് പ്രസ് ആന്റ് ് അസെസ്‌മെന്റ് പ്രതിനിധി കാര്‍ത്തി സുബ്രഹ്മണ്യം, കെ.എസ്.ശ്രീലക്ഷ്മി, പ്രെറ്റി കിരണ്‍ എന്നിവര്‍ സംസാരിച്ചു. അക്കാദമിക തലത്തിലും കായിക രംഗത്തും മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു..