ചെമ്പുച്ചിറ : ചെമ്പുച്ചിറ പൂരം-കാവടി ഉത്സവത്തിന് മാര്‍ച്ച് 5 ന് രാവിലെ 8 ന് ക്ഷേത്രം തന്ത്രി ഡോ കരുമാത്ര വിജയന്റെ കാര്‍മികത്വത്തില്‍ കോടിയേറുമെന്ന്് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 11 നാണ് ചെമ്പുച്ചിറ പൂരം.
അന്നേദിവസം രാവിലെ 3 ന് നിര്‍മ്മാല്യം, 4 ന് മഹാഗണപതി ഹോമം, 6 ന് പ്രഭാത പൂജ, കലാശാഭിഷേകം, 9 മുതല്‍ 11 വരെ 7 സെറ്റുകാരുടെ ആഭിമുഖ്യത്തില്‍ 9 ആനകള്‍ അണിനിരക്കുന്ന എഴുന്നള്ളിപ്പ്, 1.30 വരെ കാവടി, ഉച്ചകഴിഞ്ഞു 4 മുതല്‍ 6.30 വരെ കാഴ്ചശീവേലി, 7 ന് ആകാശ വിസ്മയം എന്നിവ ഉണ്ടാവും. രാത്രി 11 ന് ഉത്സവ പരിപാടികള്‍ സമാപിക്കും.
13 ന് രാവിലെ ചെട്ടിച്ചാല്‍ ഗംഗോത്രി കടവില്‍ ആറാട്ടോടെ ഉത്സവം സമാപിക്കും. ക്ഷേത്ര ഭരണാസമിതി പ്രസിഡന്റ് ശ്രീധരന്‍ കളരിക്കല്‍, സെക്രട്ടറി ചന്ദ്രന്‍ മുണ്ടക്കല്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.