കൊടകര : പറപ്പൂക്കര പഞ്ചായത്തില്‍ വരള്‍ച്ചാവേളയില്‍ ജില്ലാകളക്ടര്‍ അനുവദിച്ച അരക്കോടിയോളം രൂപ എല്‍.ഡി.എഫ് ഭരണസമിതി ദുരുപയോഗം ചെയ്‌തെന്നും വന്‍അഴിമതിയാണ് ഇതിലൂടെ നടന്നിട്ടുള്ളതെന്നും കൃത്യമായ ആസൂത്രണമില്ലാതെ വഴിയരികിലും വഴിയരികിലാണ് ടാങ്കുകള്‍ നിക്ഷപിച്ചിട്ടുള്ളതെന്നും കുടിവെള്ളക്ഷാമം നേരിടുന്ന ഈ സമയത്തും അവശേഷിക്കുന്ന സ്ഥലത്തും വെള്ളം നിറക്കാനുള്ള പദ്ധതിയെന്നും പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ലെന്
അന്നത്തേയും ഇന്നത്തേയും ഭരണസമിതികളുടെ അഴിമതിയുടെ സ്മാരകമായി കിടക്കുന്ന ടാങ്കുകള്‍ അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല. പൊതുജനത്തിന്റെ നികുതിപ്പണമായ അരക്കോടിരൂപ നശിപ്പിച്ച പഞ്ചായത്ത് അധികാരികള്‍ പുതിയ കുടിവെള്ള പദ്ധതി നടപ്പിലാക്കാനുള്ള തിരക്കിലാണെന്നും അഴിമതി നടത്തിയ ഉദ്വോഗസ്ഥ-ഭരണസമിതി കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്നും ബി.ജെ.പി നേതാക്കളായ സുരേഷ്‌മേനോന്‍, വടുതല നാരായണന്‍, ബൈജു ചെല്ലിക്കര എന്നിവര്‍ ആവശ്യപ്പെട്ടു.