Breaking News

ദേശീയ സംസ്കൃത ചലച്ചിത്രമേളകളിൽ മികച്ചത് “പ്രതികൃതി”; സംവിധായകൻ ഡോ. നിധീഷ് ഗോപിയെ ആദരിച്ചു

ചെമ്പുചിറ : ദേശീയ സംസ്കൃത ചലച്ചിത്രമേളകളിൽ മികച്ചതായി തിരഞ്ഞെടുക്കപ്പെട്ട “പ്രതികൃതി ” എന്ന സിനിമയുടെ സംവിധായകനും ചെമ്പുചിറ സ്കൂൾ സംസ്കൃതം അധ്യാപകനുമായ ശ്രീ.ഡോ. നിധീഷ് ഗോപി MG യെ സ്കൂൾ PTA, സ്റ്റാഫ്, SMC , OSA പ്രതിനിധികൾ ചേർന്ന് ആദരിച്ചു. ആദരണം നടത്തിയത് ബഹു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീ വി.എസ്. പ്രിൻസ് അവർകൾ ആണ്.

പി ടി എ പ്രസിഡന്റ് ശ്രീമതി. മഞ്ജു സജി അധ്യക്ഷയായ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. രേഖ എ സ്വാഗതമാശംസിച്ചു. SMC ചെയർമാൻ ശ്രീ. വിദ്യാധരൻ N S,OSA പ്രതിനിധി ശ്രീ. മാണി മാസ്റ്റർ, എം പി ടി എ പ്രസിഡൻറ് ശ്രീമതി .ജി സ്സി ടിറ്റൻ,സീനിയർ അസിസ്റ്റൻറ് ശ്രീമതി .ഗീതാ കെ ജി , എസ് പി സി CPO അജിത പി കെ , സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ജെസീമ എൽ എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി . ടെസ്സി PP ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. പിടി എ അംഗങ്ങളായ ശ്രീ. ജോജു ,ശ്രീമതി .ഗീത , അധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!