തേശ്ശേരി ചീക്കാമുണ്ടി ക്ഷേത്രത്തില്‍ നവീകരണകലശം

കൊടകര : തേശ്ശേരി ചീക്കാമുണ്ടി മഹാവിഷ്ണുക്ഷേത്രത്തില്‍ നവീകരണകലശക്രിയകള്‍ക്ക് 29 ന് തുടക്കമാവുമെന്ന് ക്ഷേത്രഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 29 ന്  ആചാര്യവരണം, ശുദ്ധി ,അസ്ത്രകലശപൂജ, വിവിധഹോമങ്ങള്‍, വാസ്തുബലി, മുളയിടല്‍ എന്നിവയുണ്ടാകും. ഏപ്രില്‍ 3 ന് വലിയപാണി, അഷ്ടബന്ധന്യാസം, ഭദ്രകാളി പ്രതിഷ്ഠ, നാഗപ്രതിഷ്ഠ, ബ്രഹ്മകലശാഭിഷേകം,  എന്നിവ നടക്കും.

അന്നേദിവസം വൈകീട്ട് ധര്‍മദൈവസംഗമവും ഉത്സവത്തിന്റെ കൊടിയേറ്റും നടക്കും. ഉത്സവദിവസങ്ങളഇല്‍ നിത്യവും ശ്രീഭൂതബലി, കലശം എന്നിവയുണ്ടാകും. ഏപ്രില്‍ 5 ന് രാവിലെ 9.30 ന് പൊങ്കാലയും രാത്രി 11 ന് മഹാഗുരുതിയും നടക്കും. ഏപ്രില്‍ 7 ന് ഉത്സവബലി, 8 ന് പള്ളിവേട്ടയും നടക്കും. പള്ളിവേട്ടദിവസം രാവിലെ 9 ന് ശിവേലി, വൈകീട്ട് 4 ന് കാഴ്ചശിവേലി, എഴുന്നള്ളിപ്പ്, മേളം, രാത്രി 8 ്‌ന പള്ളിവേട്ട,പാണ്ടിമേളം, തുടര്‍ന്ന് പള്ളിക്കുറുപ്പ് എന്നിവവയുണ്ടാകും.

9 ന് രാവിലെ ആറാട്ടോടെ ഉത്സവത്തിന് സമാപനമാകും. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി ഡോ ടി.എസ്.വിജയന്‍ കാരുമാത്ര, മേല്‍ശാന്തി മനോജ് ശാന്തി എന്നിവര്‍ കാര്‍മികത്വം വഹിക്കും. മേളത്തിന് ചേന്ദമംഗലം രഘുമാരാര്‍ നേതൃത്വം നല്‍കും. വാര്‍ത്താസമ്മേളത്തില്‍ ക്ഷേത്രസംരക്ഷണസമിതി പ്രസിഡണ്ട് എന്‍.പി.ശിവന്‍, കെ.ആര്‍.നാരായണന്‍, വി.എ.ചന്ദ്രന്‍നായര്‍, കെ.ഐ.പുരുഷോത്തമന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!