കൊടകര : ആട്ടിന്‍കൂട്ടില്‍ പൂട്ടിയിട്ട വൃദ്ധയായ അമ്മയെ കൊടകര പോലിസ് എത്തി രക്ഷിച്ചു. മറ്റത്തൂര്‍ കുന്ന് പടിഞ്ഞാറേക്കുടി കാര്‍ത്ത്യായനിയെയാണ് മകന് രാജന് വീടിനോടുചേര്‍ന്ന ആട്ടിന്‍ കൂട്ടില്‍ പൂട്ടിയിട്ടത്. ഇത് കണ്ട അയല്‍വാസി മൊബൈലില്‍ ചിത്രമെടുത്ത് പോലീസിന് അയച്ചു കൊടുക്കുകയായിരുന്നു.
അങ്ങിനെയാണ് പോലിസ് വിവരം അറിയുന്നത്. ചൊവ്വാഴ്ച ഉച്ചയോടെ പോലിസ് എത്തി ഇവരെ വാസുപുരത്ത് താമസിക്കുന്ന മറ്റൊരു മകനായ ജയന്റെ വീട്ടിലേക്ക് മാറ്റി. രാജന്, രാജന്റെ ഭാര്യ, മകന് എന്നിവര്‍ക്കെതിരെ പോലിസ് കേസെടുത്തു.