Breaking News

ആള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷന്‍ കൊടകര യൂണിറ്റിന്‍റെ ഐ. ഡി. കാര്‍ഡ് വിതരണം നടത്തി

കൊടകര : ആള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷന്‍ കൊടകര യൂണിറ്റിന്‍റെ ഐ. ഡി. കാര്‍ഡ് വിതരണം നടത്തി. എ.കെ.പി.എ. കൊടകര യൂണിറ്റ് പ്രസിഡന്‍റും എ.കെ.പി.എ. തൃശൂര്‍ ജില്ല വനിതാവിംഗ് കോ-ഓര്‍ഡിനേറ്ററുമായ സുബിത എം. എസിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തൃശൂര്‍ ജില്ലാ സെക്രട്ടറി ടൈറ്റസ് സി. ജി. ഉദ്ഘാടനം ചെയ്തു.

കൊടകര യൂണിറ്റ് സെക്രട്ടറി ജയിന്‍ ബേബി സ്വാഗതവും കൊടകര മേഖല പ്രസിഡന്‍റ് ബിജോയ് ബി.കെ., മേഖല സെക്രട്ടറി  സജി പൗലോസ് തൃശൂര്‍ ജില്ലാ വെല്‍ഫെയര്‍ ചെയര്‍മാനും യൂണിറ്റ് ഇന്‍ചാര്‍ജ്ജുമായ അനില്‍കുമാര്‍ ടി. വി., തൃശൂര്‍ ജില്ലാ സ്പോട്സ് കണ്‍വീനര്‍ ഷിജു പന്തല്ലൂര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുകയും ചെയ്തു. യൂണിറ്റ് ജോയിന്‍റ് സെക്രട്ടറി പ്രവീണ്‍ ടി. എസ്. അനുശോചനവും തൃശൂര്‍ ജില്ലാ കമ്മറ്റി അംഗം രാധാകൃഷ്ണന്‍ മുദ്ര നന്ദിയും അര്‍പ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!