Breaking News

സഹോദരിയുടെ സഞ്ചയനത്തലേന്ന്  അനുജന്‍ മരിച്ചു

കൊടകര : ചേച്ചി മരിച്ച് മൂന്നാംനാള്‍ അനുജന്‍ മരിച്ചു. കൊടകര കാവില്‍ ഇടയപ്പുറത്ത് വീട്ടില്‍ പരേതനായ വേലായുധന്‍നായരുടെ  മകനും പുത്തുകാവ് ഭരണസമിതിയംഗവുമായ  ശശിധരന്‍ (63) ആണ് മരിച്ചത്. കൊടകരയിലെ ആദ്യകാലഫോട്ടോഗ്രാഫര്‍, നാടകപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സഹോദരി സരോജിനിയമ്മ മരിച്ചത്. ഇതിന്റെ സഞ്ചയനം ബുധനാഴ്ച നടത്താനിരിക്കയായിരുന്നു. കിഡ്‌നിസംബന്ധമായ അസുഖത്തെതുടര്‍ന്ന് തിങ്കളാഴ്ചയാണ് ശശിധരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവാഴ്ച  വൈകീട്ട് മരിച്ചു.

ഭാര്യ: പരേതയായ സതി.മകള്‍: ശ്യാമ (അങ്കണവാടി വര്‍ക്കര്‍ . കനകമല ) മരുമകന്‍: ശ്യാം. ( ഗള്‍ഫ് ). സംസ്‌ക്കാരം ബുധനാഴ്ച രാവിലെ 10 ന്  ചാലക്കുടി നഗരസഭ ക്രിമറ്റോറിയത്തില്‍ .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!