കൊടകര: വെള്ളികുളങ്ങരയില്‍ പുതിയതായി ഉദ്ഘാടനം ചെയ്ത ബസ്സ് സ്റ്റാന്റില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ശൗചാലയമില്ലാത്തതിനെിരെ ബി.ജെ.പി പ്രക്ഷോഭത്തിലേക്ക്. 40 ലക്ഷം ചിലവു ചെയ്ത് നിര്‍മ്മിച്ച സ്റ്റാന്റില്‍ 100 ലധികം തൊഴിലാളികളും യാത്രക്കാരും പ്രാഥമികാവശ്യങ്ങള്‍ക്ക് നിവര്‍ത്തിയില്ലാതെ ബുദ്ധിമുട്ടുകയാണ്. പുതിയ സ്റ്റാന്റില്‍ ശൗചാലയം നിര്‍മ്മിച്ചിട്ടില്ല.
നിലവിലുണ്ടായിരുന്ന പഴയ ശൗചാലയം ഉപയോഗ ശൂന്യമായി കിടക്കുന്നത് വൃത്തിയാക്കാന്‍ പഞ്ചായത്തധികൃതര്‍ തയ്യാറാവുന്നില്ലെന്നാണ് ബി.ജെ.പി യുടെ ആരോപണം. പ്രശ്‌നം പരിഹരിക്കാത്തത് പഞ്ചായത്തിന്റെ അനാസ്ഥയാണന്നും, ഉടനടി പരിഹാരം കാണണമെന്നും ബി.ജെ.പി മേഖലാ യോഗം ആവശ്യപ്പെട്ടു. വെള്ളികുളങ്ങര-തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന രണ്ട് കെ.എസ്. ആര്‍.ടി.സി ബസ്സുകള്‍ ഓടാത്തതുമൂലം മെഡിക്കല്‍ കോളേജിലേക്കും, മാര്‍ക്കറ്റിലേക്കും പോകുന്ന യാത്രക്കാര്‍ ദുരിതത്തിലാണന്നും യോഗം ചൂണ്ടിക്കാട്ടി.
മേഖലാ പ്രസി : സജിതാ ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സമിതി അംഗം അഡ്വ: P.G. ജയന്‍ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം ഭാരവാഹികളായ കെ. നന്ദകുമാര്‍ , ശ്രീധരന്‍ കളരിക്കല്‍ ജില്ലാ സമിതി അംഗം ടി.എ.ഗോപാലന്‍, മേഖലാ സെക്രട്ടറി പ്രേമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു