
കൊടകര: കണ്ടംകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ പുതുക്കി പണിയുന്ന നടപ്പുരയുടെ ശിലാസ്ഥാപനം നടത്തി.ക്ഷേത്രം മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി യുടെ കാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകളോടെ നടന്ന ചടങ്ങില്‍ ക്ഷേത്രം തന്ത്രിയും മുന്‍ ശബരിമല മേല്‍ശാന്തിയുമായ അഴകത്ത് മനക്കല്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശിലാസ്ഥാപനം നിര്‍വഹിച്ചു.
ക്ഷേത്രം രക്ഷാധികാരി പി.എസ് ശ്രീരാമന്‍, പ്രസിഡണ്ട് സത്യന്‍ കുറുവത്ത്, സെക്രട്ടറി രഘു പി മേനോന്‍, എന്നിവര്‍ നേതൃത്വം നല്‍കി.