കൊടകര : മേളകലാസംഗീതസമിതിയുടെ ആഭിമുഖ്യത്തില്‍ കുറുംകുഴല്വിദ്വാന് കൊടകര ശിവരാമന് നായരുടെ അഞ്ചാംചരമവാര്ഷികാചരണവും
അനുസ്മരണവും നടത്തി. മുതിര്‍ന്ന വാദ്യകലാകാരന് കല്ലേങ്ങാട്ട് ബാലകൃഷ്ണന് ശിവരാമന്നായരുടെ ഛായാചിത്രത്തിനുമുമ്പില്‍ ദീപം തെളിയിച്ചു.
കൊടകര ഉണ്ണി, പി.എം.നാരായണന്, വേണുഗോപാല്‍ കണ്ണമ്പത്തൂര്‍, റിനിത്ത് ചിറ്റിശ്ശേരി, അനൂപ് കൊടകര, വിജില്‍രാജ് കാവില്‍ എന്നിവര്‍ പ്രസംഗിച്ചു.