Breaking News

ഗവ. നാഷണൽ ബോയ്സ് ഹൈസ്കൂളിൽ പണിതീർത്ത പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു.

കൊടകര: ഗവ. നാഷണൽ ബോയ്സ് ഹൈസ്കൂളിൽ സർക്കാരിന്റെ വിദ്യാ കിരണം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപയുടെ പ്ലാൻ ഫണ്ട് വിനിയോഗിച്ച്  പണിതീർത്ത പുതിയ മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഒൺലൈനായി ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പു മന്ത്രി വി. ശിവൻ കുട്ടി അധ്യക്ഷനായിരുന്നു.  ചാലക്കുടി എം.എൽ. എ സനീഷ് കുമാർ ജോസഫ് ശിലാഫലകം  അനാച്ഛാദനം ചെയ്തു..

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഡേവിസ്  അദ്ധ്യക്ഷനായിരുന്നു. കൊടകര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമൻ,  ജില്ല പഞ്ചായത്തംഗം സരിത രാജേഷ്, ബ്ളോക്ക് സ്ഥിരം സമിതി ചെയർപെഴ്സൻ ടെസ്സി ഫ്രാൻസിസ് , . ഗ്രാമ പഞ്ചായത്ത് വൈസ് ചെയർമാൻ കെ.ജി.രെജീഷ്, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപെഴ്സർ ദിവ്യ ഷാജു, വാർഡ് മെംബർ  സി.ഡിസിബി, ബി പി.സി കെ . നന്ദകുമാർ , പ്രദീപ് വാഴക്കാലി, രാജൻബാബു ,ബാബു ജോർജ് , കെ.സി. ജെയിംസ് എം.കെ. ജോർജ്ജ്, പി.ജെ. സുനിമോൾ, ജോൺസ് എം.ജെ.എന്നിവർ സംസാരിച്ചു. സ്കൂൾ മുഖപത്രമായ ഗനാബോ പ്രകാശനം  ഡി.ഇ. ഒ സുരേഷ് എൻ.ഡി. നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് പി.പി. മേരി നന്ദി പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!