Breaking News

പൂനിലാര്‍ക്കാവില്‍ പ്രതിഷ്ഠാദിനവും വിളക്കുംമാട സമര്‍പ്പണവും

കൊടകര:  പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍  പ്രതിഷ്ഠാദിനാഘോഷവും പിച്ചളപൊതിഞ്ഞ വിളക്കുംമാട സമര്‍പ്പണവും  നാളെ നടക്കുമെന്ന് ക്ഷേത്രഭരണസമിതിഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ വിളക്കുംമാടസമര്‍പ്പണം ക്ഷേത്രം തന്ത്രിമാരായ  തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരന്‍ നമ്പൂതിരി, അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും.

പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് രാവിലെ ഗണപതിഹോമം,നവകം,പഞ്ചഗവ്യം,ശ്രീഭൂതബലി,കളഭാഭിഷേകം, മേളം,പഞ്ചവാദ്യം, വൈകീട്ട് കേളി,പറ്റ്, തായമ്പക, മേളം, വിളക്കാചാരം എന്നിവയുണ്ടാകും.  ചടങ്ങുകള്‍ക്ക് തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരന്‍ നമ്പൂതിരി, അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ നടുവത്ത് പത്മനാഭന്‍ നമ്പൂതിരി, പുത്തുകാവ് മഠത്തില്‍ വെങ്കിടേശ്വരന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

തിരുവാണിക്കാവ് രാജഗോപാല്‍ ഭഗവതിയുടെ തിടമ്പേറ്റും. മേളത്തിന് കലാമണ്ഡലം ഹരീഷ്, പഞ്ചവാദ്യത്തിന് കലാമണ്ഡലം മോഹനന്‍, തായമ്പകക്ക് പനമണ്ണ ശശി എന്നിവര്‍ നേതൃത്വം നല്‍കും. വാര്‍ത്താസമ്മേളത്തില്‍ ദേവസ്വം പ്രസിഡണ്ട് ഇ.കൃഷ്ണന്‍ നായര്‍, സെക്രട്ടറി ഗോപി കരിംപറമ്പില്‍, ട്രഷറര്‍ രാമചന്ദ്രന്‍ പയ്യാക്കല്‍, ജോ.സെക്രട്ടറി എം.കെ.രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!