Breaking News

പൂനിലാര്‍ക്കാവില്‍ പ്രതിഷ്ഠാദിനം ഭക്തിസാന്ദ്രം; വിളക്കുംമാട സമര്‍പ്പണം  നടത്തി.

കൊടകര:  പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍  പ്രതിഷ്ഠാദിനാഘോഷം ഭക്തിസാന്ദ്രമായി.ക്ഷേത്രത്തില്‍ പിച്ചളപൊതിഞ്ഞ വിളക്കുംമാടത്തിന്റെ  സമര്‍പ്പണം  ക്ഷേത്രം തന്ത്രിമാരായ  തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരന്‍ നമ്പൂതിരി, അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച്  ഗണപതിഹോമം,നവകം,പഞ്ചഗവ്യം,ശ്രീഭൂതബലി,കളഭാഭിഷേകം, മേളം,പഞ്ചവാദ്യം, പ്രസാദഊട്ട് ,കേളി,പറ്റ്, തായമ്പക, വിളക്കാചാരം എന്നിവയുണ്ടായി.   ചടങ്ങുകള്‍ക്ക് തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരന്‍ നമ്പൂതിരി, അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ നടുവത്ത് പത്മനാഭന്‍ നമ്പൂതിരി, പുത്തുകാവ് മഠത്തില്‍ വെങ്കിടേശ്വരന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

തിരുവാണിക്കാവ് രാജഗോപാല്‍ ഭഗവതിയുടെ തിടമ്പേറ്റി.  മേളത്തിന് കലാമണ്ഡലം ഹരീഷ്, പഞ്ചവാദ്യത്തിന് കലാമണ്ഡലം മോഹനന്‍, തായമ്പകക്ക് പനമണ്ണ ശശി എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!