ചെമ്പുച്ചിറ: GHSS ചെമ്പുച്ചിറയിലെ JRC യൂണിറ്റിൻ്റെ നേതൃത്വത്തിൽ സൈക്കിൾ ദിനത്തോടനുബന്ധിച്ച് സൈക്കിൾ റാലി സംഘടിപ്പിച്ചു. സൈക്കിളിങ്ങിൻ്റെ പ്രയോജനത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് PTA പ്രസിഡൻ്റ് ശ്രീമതി മഞ്ജു സജി റാലി ഫ്ലാഗ് ഓഫ് ചെയ്തു.
സൈക്കിളിൻ്റെ ഉപഭോക്താക്കളിൽ കൂടുതൽ പേരും സ്കൂൾ വിദ്യാർഥികളാണെന്നും പെൺകുട്ടികൾക്ക് സൈക്കിൾ പരിശീലനം നൽകുമെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ധന വില വർദ്ധവിനെക്കുറിച്ചും അമിതവണ്ണം പോലുള്ള ആരോഗം പ്രശ്നങ്ങളെക്കുറിച്ചും സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ടെസ്സി p p കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച റാലി ചെമ്പുച്ചിറയിലെ പ്രധാന കവലകളിലൂടെ നീങ്ങി തിരിച്ച് സ്കൂളിൽ തന്നെ അവസാനിച്ചു. JRC കൺവീനർ സോഫിയ അധ്യാപകരായ Dr നിധീഷ്, രഞ്ജിത്ത്, സാഗർ എന്നിവർ റാലിക്ക് നേതൃത്വം നൽകി..