ചെമ്പുചിറ: ജിഎച്ച്എസ്എസ് ചെമ്പുചിറയിലെ പരിസ്ഥിതി ദിനാചരണം ആഘോഷിച്ചു. കവിയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗവുമായ ശ്രീ. വർഗീസ് ആന്റണി ഉദ്ഘാടനം നിർവഹിച്ചു. നാടൻ മാവുകൾ കൂട്ടായ്മ അംഗമായ ശ്രീ സഖിൽ തയ്യിൽ രവീന്ദ്രൻ പരിസ്ഥിതി ദിന സന്ദേശം നൽകി.
പ്രിൻസിപ്പാൾ ശ്രീമതി രേഖ എ സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡന്റ് ശ്രീമതി മഞ്ജു സജി അധ്യക്ഷത വഹിച്ചു. ശ്രീ അഭിലാഷ് എൻ.പി , ശ്രീ വിദ്യാധരൻ എൻ എസ് , ശ്രീമതി ജിസ്സി ടിറ്റൻ എന്നിവർ ആശംസകൾ അർപ്പിച്ചു. Eco Club കൺവീനർ ലിഷ വി.ബി നന്ദി പറഞ്ഞു.