Breaking News

മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണ ദിനാചരണം നടത്തി

കൊടകര : കൊടകര ഗ്രാമപഞ്ചായത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും നേതൃത്വത്തില്‍ മുതിര്‍ന്ന പൗരന്‍മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ ദിനാചരണം നടത്തി. കൊടകര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ബോധവല്‍ക്കരണ ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു.

ദിനാചരണത്തിന്റെ ഭാഗമായി ‘വയോജനങ്ങള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍’ എന്ന വിഷയത്തില്‍ അഡ്വ.വി പി ലിസണ്‍ നിയമ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി. സി ഐ ജയേഷ് ബാലന്‍ നിയമ പരിരക്ഷയെക്കുറിച്ചുള്ള സന്ദേശം നല്‍കി.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോയ് നെല്ലിശേരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജി രജീഷ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ദിവ്യ ഷാജു, തണല്‍ പ്രസിഡന്റ് എം ഒ ഡേവിസ്, കുടുംബശ്രീ ചെയര്‍പേഴ്സന്‍ രാജേശ്വരി എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!