കൊടകര: ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ വായന ദിനാചരണം നടത്തി. വായന പക്ഷാചരണം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമന് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരന് വര്‍ഗീസാന്റണി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ദിവ്യ ഷാജു അധ്യക്ഷത വഹിച്ചു.
ജൂലൈ ഏഴ് വരെ 19 ദിവസം നീണ്ടു നില്ക്കുന്ന വിവിധ മത്സരങ്ങള്‍ കുട്ടികള്‍ക്കും വായനക്കാര്‍ക്കും ആയി സംഘടിപ്പിച്ചിട്ടുണ്ട്. സിബി സി.ഡി, വി.വിനേഷ് വിശ്വനാഥ് എന്നിവര്‍ സംസാരിച്ചു. ബിന്ധ്യ ടി.കെ സ്വാഗതവും ലൈബ്രേറിയന്‍ സുഷമ ടി ശാന്തന് നന്ദിയും പറഞ്ഞു.