Breaking News

പയ്യൂര്‍ക്കാവ് ക്ഷേത്രത്തില്‍  പ്രതിഷ്ഠാദിനം ഭക്തിസാന്ദ്രം

നന്തിപുലം പയ്യൂര്‍ക്കാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചു നടന്ന എഴുന്നള്ളിപ്പ്.

കൊടകര : നന്തിപുലം പയ്യൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു.  നവകം,പഞ്ചഗവ്യം,  പുറത്തേക്ക് എഴുന്നള്ളിപ്പ്, പഞ്ചാരിമേളം,  പ്രസാദ ഊട്ട്, നിറമാല, പോറാത്ത് ആനന്ദമാരാരുടെ അഷ്ടപദി, അഭിനന്ദ് മാരാരുടെ തായമ്പക എന്നിവയുണ്ടായി. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ഏര്‍ണോര് പ്രസാദ് നമ്പൂതിരി, മേല്‍ശാന്തി മല്ലിശ്ശേരി  ഹരിനമ്പൂതിരി  എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

എഴുന്നള്ളിപ്പ് തിരുവാണിക്കാവ് രാജഗോപാല്‍ ഭഗവതിയുടെ തിടമ്പേററി. മേളത്തിന് പഴുവില്‍ രഘുമാരാര്‍, കൊടകര അനൂപ്, വയലൂര്‍ സുകുമാരന്‍, കുമ്മത്ത് രാമന്‍കുട്ടി, കുമ്മത്ത് നന്ദനന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ക്ഷേത്രസംരക്ഷണ സമിതി പ്രസിഡണ്ട്  എന്‍.മധുസൂദനന്‍, സെക്രട്ടറി എം.വി. സതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!