പുതുക്കാട് ; ഭരണ സംവിധാനത്തെ മറയാക്കി സ്വര്‍ണ്ണക്കടത്തിനും അഴിമതിക്കും സ്വജന പക്ഷപാതത്തിനും നേതൃത്വം നല്‍കുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ രാജി വക്കുക എന്ന ആവശ്യമുന്നയിച്ചു കൊണ്ട് ബി.ജെ.പി പുതുക്കാട് മണ്ഡലത്തിന്റെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ: ടി.പി. സിന്ധുമോള്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അരുണ്‍ പന്തല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സമിതി അംഗം രാജന്‍ വല്ലച്ചിറ, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡണ്ട് വി.വി.രാജേഷ്, മഹിള മോര്‍ച്ച മണ്ഡലം നേതാക്കളായ സരോജിനി വല്ലച്ചിറ, രശ്മി ശ്രീശോഭ്, എ.ജി.രാജേഷ്, ബേബി കീടായി,ശ്രീധരന്‍ കളരിക്കല്‍, തിലകന്‍ പുതുക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ വല്ലച്ചിറ സ്വാഗതവും വൈസ് പ്രസിഡണ്ട് ജോസ് ചെവിടന്‍ നന്ദിയും പറഞ്ഞു.