കോടാലി : കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള മറ്റത്തൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 37 ലക്ഷം രൂപ ഉപയോഗിച്ച് പുതുതായി പണികഴിപ്പിച്ച ഡോക്ടേഴ്സ് ക്വാർട്ടേഴ്സ് ഉദ്ഘാടനം ചെയ്തു.
കെ കെ രാമചന്ദ്രൻ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശ്വതി വിബി, ജില്ലാ പഞ്ചായത്ത് അംഗം ജെനീഷ് പി ജോസ്, ജനപ്രതിനിധികൾ, ആശുപത്രി അധികൃതർ എന്നിവർ സന്നിഹിതരായിരുന്നു.