കോടാലി: കോടാലി സ്കൂളിലെ കുരുന്നുകൾക്ക് വീണ്ടും അംഗീകാരത്തിൻറെ നിറവ്. വിവിധ ഇനം സസ്യങ്ങൾ വളര്‍ത്തി പരിപാലിച്ചതിനാണ് കോടാലി ഗവ. എൽ.പി.എസി ന് ജൈവവൈവിധ്യബോര്‍ഡ് പ്രത്യേക പുരസ്കാരം. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ വെച്ച് കോടാലി സ്‌കൂള്‍ പി.ടി.എ.പ്രതിനിധികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്നും ഏറ്റുവാങ്ങി.ആയുര്‍വേദ മരുന്ന് ചെടികൾ ഉൾപ്പെടെ 239 ഇനം സസ്യങ്ങളാണ് ഈ സ്കൂളിലെ കുട്ടികൾ നട്ടുവളർത്തി പരിപാലിച്ചത്.
നിയമസഭയിണ്‍ ചോദ്യോതരത്തിലൂടെ സി രവിന്ദ്രനാഥ് എം.എൽ.എ നടത്തിയ ഇടപെടലിനെ തുടർന്നാണ് മുഖ്യമന്ത്രിയും കൃഷി മന്ത്രിയുടെയും നിര്‍ദേശപ്രകാരം ജൈവവൈവിധ്യ ബോര്‍ഡ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 50,000 രൂപയും പ്രശസ്തി പത്രവുമാ ണ് അവാര്‍ഡ്.
2012-13ലെ സംസ്ഥാനത്തെ മികച്ച പ്രൈമറി സ്കൂൾ അധ്യാപകനുള്ള അവാര്‍ഡ് ജേതാവായിരുന്നു ഈ സ്കൂളിലെ മുന്‍ ഹെഡ് മാസ്റ്റര്‍ എ വൈ മോഹന്‍ദാസ്. ഇദ്ദേഹത്തിൻറെ നേതൃത്വത്തിലാണ് ജൈവവൈവിധ്യ പദ്ധതിക്ക് സ്ക്കൂളിൽ തുടക്കം കുറിച്ചത്. തുടര്‍ണ്ണയായി രണ്ടു വര്‍ഷം ജില്ലാതലത്തിൽ മികച്ച പി.ടി.എക്കുള്ള അവാര്‍ഡ് ഈ സ്കൂളിലെ പി.ടി.എ നേടി. കൂടാതെ വനമിത്ര അവാര്‍ഡും ഈ സ്കൂളിനായിരുന്നു. സംസ്ഥാനത്തെ വിദ്യഭ്യാസ സ്ഥാപങ്ങൾക്ക് മാതൃകയാണ് കഴിഞ്ഞ ഏതാനും വര്‍ഷത്മളായി ഈ സ്കൂൾ. എൽ.കെ.ജി മുതൽ നാല് വരെയുള്ള ആറ് ക്ലാസുകളിലായി 2013 ̨14 വര്‍ഷത്തിൽ 650 കുട്ടികളാണ് ഉള്ളത്.ഇതിൽ തന്നെ എൽ.കെ.ജിയിലും യു.കെ.ജിയിലുമായി 289 കുട്ടികളാണ് പുതു തായി പ്രവേശനം നേടിയത്. കുട്ടികളുടെ ബാഹുല്യം മൂലം എൽ.കെ.ജിയിലും യു.കെ.ജിയിലും ഈ വര്‍ഷം രണ്ടു ഡിവിഷന്‍ വീതവും ഒന്നിലും രണ്ടിലും ഓരോ ഡിവിഷന്‍ കൂടിയും ഈ വര്‍ഷം വര്‍ധിപ്പിച്ചു. ഇപ്പോൾ എൽ.കെ.ജി മുതണ്‍ രണ്ടു ക്ലാസുകളിൽ മൂന്നു ഡിവിഷന്‍ വീതമാണുള്ളത്.
ജൈവവൈവിധ്യം കൂടാതെ അനേകം കോഴികൾ, പക്ഷികൾ , പരുന്ത്, വിവിധതരം മീനുകൾ തുടങ്ങിയവയും ഈ സ്കൂളിലുണ്ട്. പി.ടി.എയുടെ നേതൃത്വത്തിലാണ് ഇവയെല്ലാം സംരക്ഷിത്ഥപ്പെടുന്നതെങ്കിലും ഇതിൻറെ പരിപാലനം നിര്‍വഹിക്കുന്നത് ഈ സ്കൂളിലെ വിദ്യാര്‍ഥികൾ തന്നെയാണ്. കാസര്‍കോട് ജില്ലയിലെ പീലിതോട് ജി.എച്.എസ്.എസ് ആണ് ഈ അവാര്‍ഡ് നേടിയ മറ്റൊരു സ്കൂൾ. ഫോട്ടോ : നാട്ടു വർത്തമാനം മറ്റത്തൂർ.