ചെമ്പുചിറ: ജി.എച്ച്.എസ്.എസ് ചെമ്പുചിറയും ജി .എൽ .പി .എസ് കോടാലിയും സംയുക്തമായി അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം ആചരിച്ചു . ജി .എൽ.പി .എസ് കോടാലിയിൽ നടന്ന ചടങ്ങ് ചാലക്കുടി DYSP സന്തോഷ് ഉദ്ഘാടനം ചെയ്തു. G. H. S. S ചെമ്പുചിറ ഹെഡ്മിസ്ട്രസ് ടെസ്സി. പി. പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജി .എൽ.പി .എസ് കോടാലി P. T. A പ്രസിഡൻറ് പ്രശാന്ത് സ്വാഗതം ആശംസിച്ചു . ജി.എച്ച്.എസ്.എസ് ചെമ്പുചിറ P.T.A പ്രസിഡണ്ട് മഞ്ജു സജി ആശംസക ൾ അർപ്പിച്ചു. ജി .എൽ.പി .എസ് കോടാലി ഹെഡ്മിസ്ട്രസ് ശ്രീമതി. ലത ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
പരിപാടിയിൽ ചെമ്പുചിറ SPC യൂണിറ്റ് വിമുക്തിയുടെ ലഹരിവിരുദ്ധ ഗാനത്തിന് ചുവടുകൾ വച്ചു. പ്രൈമറി വിദ്യാർത്ഥികളുടെ skit അവതരണവും അതിഗംഭീരമായി നടന്നു. തുടർന്ന് മറ്റത്തൂർ പഞ്ചായത്ത് ഓഫീസിനു മുന്നിലും പരിപാടി അവതരിപ്പിച്ചു. SPC യുടെ കേഡറ്റുകളുടെ റാലിയും ഉണ്ടായിരുന്നു.