Breaking News

പുത്തുകാവ് ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു

പുത്തുകാവ് ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു

കൊടകര : പേരാമ്പ്ര പുത്തുകാവ് ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു. ഇതോടനുബന്ധിച്ച്  ദ്രവ്യകലശവും നടന്നു. പള്ളിയുണര്‍ത്തല്‍,  നവകം,പഞ്ചഗവ്യം, കലശാഭിഷേകം, ശ്രീഭുതബലി, പുറത്തേക്ക് എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, നിറമാല,ചുറ്റുവിളക്ക്, പഞ്ചവാദ്യം എന്നിവയുണ്ടായി.

ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രിമാരായ അഴകത്ത് ത്രിവിക്രമന്‍ നമ്പൂതിരി, ഹരിദത്തന്‍നമ്പൂതിരി,ദേവേഷ് നമ്പൂതിരി,  മേല്‍ശാന്തി ഹരികൃഷ്ണന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. പുതുപ്പിള്ളി കേശവന്‍ ഭഗവതിയുടെ തിടമ്പേറ്റി.  മേളത്തിന്  പെരുവനം സതീശന്‍മാരാരും പഞ്ചവാദ്യത്തിന് കല്ലുവഴി ബാബുവും നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!