ചെമ്പുചിറ : ചെമ്പുചിറ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾ കഥാകൃത്ത് യു കെ കുമാരന് കത്തെഴുതി. അടിസ്ഥാന പാഠാവലിയിൽ പഠിക്കാനുള്ള യു കെ കുമാരൻ്റ “ഓരോ വിളിയും കാത്ത്” എന്ന കഥയുടെ അഭിപ്രായം കഥാകൃത്തിനെ നേരിട്ട് അറിയിക്കുന്നതിനാണ് കുട്ടികൾ കത്തെഴുതിയത്.
സ്നേഹോഷ്മളമായ കുടുംബ ബന്ധവും നാട്ടിൻപുറത്തിൻ്റെ നന്മയും പ്രമേയമായ കഥയെക്കുറിച്ച് വിദ്യാർത്ഥികൾ വ്യത്യസ്ത അഭിപ്രായങ്ങളാണ് പറഞ്ഞത്. ഹെഡ്മിസ്ട്രസ്സ് ടെസ്സി പി പി ,മലയാളം അധ്യാപകരായ ഗീത കെ ജി, അജിത പി കെ ,പി ടി എ പ്രസിഡൻ്റ് മഞ്ജു സജി, വൈസ് പ്രസിഡൻ്റ് ജോജു എന്നിവർ കുട്ടികൾക്ക് വേണ്ട പ്രോത്സാഹനവും പിന്തുണയും നൽകി.