ആനന്ദപുരം : ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂൾ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചു വരുന്ന “കുറുമൊഴി” എന്ന കുട്ടികളുടെ പത്രത്തിൻറെ പുതിയ ലക്കം പ്രകാശനം ചെയ്തു . ഇരിഞ്ഞാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി കുറുമൊഴിയിലേക്ക് വാർത്തകൾ എഴുതിയ കുട്ടികൾക്കു പത്രം കൈമാറി പ്രകാശനം നിർവഹിച്ചു . പ്രിൻസിപ്പാൾ ബി സജീവ് അധ്യക്ഷത വഹിച്ചു .
പി ടി എ പ്രസിഡൻറ് എ എം ജോൺസൺ , സ്‌കൂൾ മാനേജ്‍മെൻറ് പ്രതിനിധി എ എൻ വാസുദേവൻ , മാതൃസംഗമം പ്രസിഡൻറ് രജനി ശിവദാസൻ , പി ടി എ വൈസ് പ്രസിഡൻറ് ടി എ അജിത്കുമാർ , മുൻ പ്രധാനാധ്യാപിക പി കെ ബേബിമോൾ എന്നിവർ സംസാരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥി അശ്വിൻ കൃഷ്ണ വിജയലക്ഷ്മിയുടെ പുതുവർഷം എന്ന കവിത ആലപിച്ചു. പ്രധാനാധ്യാപകൻ ടി അനിൽകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം ശ്രീകല നന്ദിയും പറഞ്ഞു