Breaking News

മേളകലാസമിതി സുവര്‍ണമുദ്ര ഓടത്ത് രാമന്

കൊടകര : മേളകലാസംഗീത സമിതിയുടെ ഈ വര്‍ഷത്തെ സുവര്‍ണമുദ്രക്ക് ചെണ്ടകലാകാരന്‍ നന്തിപുലം ഓടത്ത് രാമന്‍ അര്‍ഹനായി. സമിതിയുടെ 12-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് 17 ന ് വൈകീട്ട് 4 ന് കൊടകരയില്‍ നടക്കുന്ന സമ്മേളനത്തില്‍ ഗാനരചയിതാവ് ബി.കെ.ഹരിനാരായണന്‍ സുവര്‍ണമുദ്ര സമ്മാനിക്കും.

കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യും.മുതിര്‍ന്ന വാദ്യകലാകാരന്‍മാരായ പല്ലശ്ശന പൊന്നുകുട്ടന്‍മാരാര്‍, ചാലക്കുടി ദിവാകരന്‍നായര്‍, പോഴങ്കണ്ടത്ത് നാരായണന്‍ നായര്‍ എന്നിവരെ തായമ്പകാചാര്യന്‍ കല്ലൂര്‍ രാമന്‍കുട്ടിമാരാര്‍ ആദരിക്കും. കിഴക്കൂട്ട്  അനിയന്‍മാരാര്‍ ചികിത്സാധനസഹായ വിതരണം നടത്തും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!