ചെമ്പുചിറ : ചെമ്പുചിറ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾ കഥയരങ്ങ് നടത്തി. മലയാളം പഠന പ്രവർത്തനങ്ങളുടെ ഭാഗമായാണ് കുട്ടികൾ കഥയരങ്ങ് നടത്തിയത് മലയാളം അധ്യാപിക ഗീത കെ ജി കുട്ടികൾക്ക് നേതൃത്വം നൽകി കഥയരങ്ങിനൊപ്പം ക്ലാസ് റൂം ലൈബ്രറിയുടെ ഉദ്ഘാടനവും നടത്തി ഹെഡ്മിസ്ട്രസ് ടെസ്സി പി പി ഉദ്ഘാടനകർമ്മം നിർവഹിച്ചു.
5 ഗ്രൂപ്പുകളായി തിരിഞ്ഞ് കുട്ടികൾ അഞ്ച് കഥകൾ അവതരിപ്പിച്ചു. ക്ലാസ് ടീച്ചറും മറ്റ് അധ്യാപകരും പരിപാടിയിൽ സന്നിഹിതരായി കഥയരങ്ങ് കുട്ടികൾക്ക് പുതിയൊരു അനുഭവവും അനുഭൂതിയും പകർന്നു നൽകി വ്യത്യസ്ത കഥകൾ പരിചയപ്പെടാനുള്ള അവസരം ഒരുക്കുവാനും കുട്ടികളുടെ കൂട്ടായ്മയും സംഘാടന മികവും സാഹിത്യാ അഭിരുചിയും പരിപോഷിപ്പിക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങളിലൂടെ കഴിയുന്നു.പിടിഎ കമ്മിറ്റി അംഗങ്ങളുടെ പൂർണ്ണ പിന്തുണ പരിപാടി വിജയകരമാക്കി.