സരസ്വതി വിദ്യാനികേതനില്‍ കലോത്സവം അരങ്ങേറി

കൊടകര  പേരാമ്പ്ര സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍സ്‌കൂള്‍ കലോത്സവവേദിയില്‍ റിട്ടയേര്‍ഡ് ഡി.വൈ.എസ്.പി    രാമചന്ദ്രന്‍നായര്‍ ഭദ്രദീപം തെളിയിക്കുന്നു

കൊടകര : പേരാമ്പ്ര സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍സ്‌കൂള്‍ കലോത്സവം ഗായകനും സംഗീതസംവിധായകനുമായ ഷിബു ആന്റണി ഉദ്ഘാടനം ചെയ്തു. വിവേകാനന്ദട്രസ്റ്റ്‌ സെക്രട്ടറി ടി.സിസേതുമാധവന്‍ അധ്യക്ഷത വഹിച്ചു.

റിട്ടയേര്‍ഡ് ഡി.വൈ.എസ്.പി    രാമചന്ദ്രന്‍നായര്‍ മുഖ്യാതിഥിയായി, നടന്‍ റോബിന്‍ സെബാസ്റ്റിയന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. മാതൃസമിതിപ്രസിഡന്റ സൗമ്യവേണു, വെല്‍ഫെയര്‍കമ്മിറ്റിപ്രസിഡന്റ് രഘു.ടികെ , മാനേജര്‍ ടി.കെസതീഷ് , പ്രിന്‍സിപ്പാള്‍ പി.ജി.ദിലീപ്, അസിസ്റ്റന്റ്മാനേജര്‍ സതീഷ്ശങ്കര്‍ , സീനിയര്‍ വൈസ്പ്രിന്‍സിപ്പാള്‍ സീമ ജി മനോന്‍ എന്നിവര്‍ പ്രസംഗിച്ചു.
പത്താംക്ലാസ്പരീക്ഷയില്‍ഉന്നതവിജയംകരസ്ഥമാക്കിയ വിദ്യാര്‍തഥികളുടെ അനുമോദനസഭ , സ്‌കൂള്‍പാര്‍ലമെന്റ്അംഗങ്ങളുടെസ്ഥാനാരോഹണം എന്നിവയുമുണ്ടായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!