Breaking News

മേളകലാസംഗീതസമിതി  വാര്‍ഷികം ആഘോഷിച്ചു

കൊടകര മേളകലാസംഗീതസമിതി വാര്‍ഷികം രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : ക്ഷേത്രവാദ്യകലാകാരന്‍മാരുടെ കൂട്ടായ്മയായ കൊടകര മേളകലാസംഗീതസമിതിയുടെ 12-ാം വാര്‍ഷികാഘോഷം ആഘോഷിച്ചു.  മാസ്റ്റര്‍ അഭിനന്ദ്കൃഷ്ണയുടെ തായമ്പകയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.  തുടര്‍ന്ന് നടന്ന വാര്‍ഷികസമ്മേളനം  കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്തു.

പി.എം.നാരായണന്‍മാരാര്‍ അധ്യക്ഷത വഹിച്ചു. നടന്‍ സന്തോഷ് കെ നായര്‍ മുഖ്യാതിഥിയായി.  സമിതിയുടെ ഈ വര്‍ഷത്തെ സുവര്‍ണമുദ്ര ചെണ്ടകലാകാരന്‍ ഓടത്ത് രാമന്‍നായര്‍ക്ക് ഗാനരചയിതാവ് ബി.കെ.ഹരിനാരായണന്‍ സമ്മാനിച്ചു.  ചടങ്ങില്‍ മുതിര്‍ന്ന വാദ്യകലാകാരന്‍മാരായ പല്ലശ്ശന പൊന്നുകുട്ടന്‍മാരാര്‍, പരിയാരത്ത് ഉണ്ണിമാരാര്‍, ചാലക്കുടി ദിവാകരന്‍നായര്‍,പോഴങ്കണ്ടത്ത് നാരായണന്‍നായര്‍  എന്നിവരെ തായമ്പകാചാര്യന്‍ കല്ലൂര്‍ രാമന്‍കുട്ടിമാരാര്‍  ആദരിച്ചു.

മേളപ്രമാണി കിഴക്കൂട്ട് അനിയന്‍മാരാര്‍ ഇലത്താളകലാകാരന്‍ തെക്കേടത്ത് നാരായണന്‍നായര്‍ക്ക് ചികിത്സാധനസഹായം വിതരണം ചെയ്തു. പഞ്ചവാദ്യപ്രമാണി പരയ്ക്കാട് തങ്കപ്പന്‍മാരാര്‍,ശുകപുരം രാധാകൃഷ്ണന്‍, പൂനിലാര്‍ക്കാവ് ദേവസ്വം സെക്രട്ടറി ഇളയത്ത് രവീന്ദ്രന്‍, കാവില്‍ എന്‍.എസ്.എസ് കരയോഗം പ്രസിഡണ്ട് വത്സകുമാര്‍ തോട്ടാപ്പിള്ളി, കൊടകര ഉണ്ണി, അരുണ്‍ പാലാഴി എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് ക്ഷേത്രസന്നിധിയില്‍ വെള്ളിത്തിരുത്തി ഉണ്ണിനായര്‍, കൊടകര അനൂപ്, മച്ചാട് പത്മകുമാര്‍, കണ്ണമ്പത്തൂര്‍ വേണുഗോപാല്‍, കുമ്മത്ത് നന്ദനന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗോപുരത്തിങ്കല്‍ പാണ്ടിമേളം അരങ്ങേറി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!