ഉദ്ഘാടകവേദിയില്‍ സസ്‌പെന്‍സായി പാട്ടെഴുത്തുകാരന് പിറന്നാള്‍ ആഘോഷം

.കൊടകര മേളകലാസംഗീതസമിതി വാര്‍ഷികവേദിയില്‍ ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ബി.കെ.ഹരിനാരായണന് കേക്ക് വായില്‍ നല്‍കുന്നു.

കൊടകര :  കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന്റെ  പിറന്നാള്‍ ആഘോഷമാണ് കൊടകരയിലെ മേളകലാസംഗീതസമിതിയുടെ വാര്‍ഷികവേദിയില്‍ സര്‍പ്രൈസായി ആഘോഷിച്ചത്. സമിതിയുടെ 12-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു രാജീവ്.

ഉദ്ഘാടനശേഷം അവതാരിക രമരാഘവനാണ് പാട്ടെഴുത്തുകാരന്റെ പിറന്നാള്‍ദിനം വേദിയില്‍ പ്രഖ്യാപിച്ചത്. ഉടനെ സമിതിഭാരവഹികള്‍ വേദിയില്‍ കേക്ക് എത്തിക്കുകയും പിറന്നാള്‍ ആഘോഷമാക്കുകയുമായിരുന്നു. വേദിയും സദസ്സും നല്‍കിയ കരഘോഷത്തിന്റെ അകമ്പടിയോടെയാണ് രാജീവ് പിറന്നാള്‍  കേക്ക് മുറിച്ചത്.

ഗാനരചയിതാവ് ബി.കെ.ഹരിനാരായണന്‍, നടന്‍ സന്തോഷ് കെ നായര്‍, രാജീവിന്റെ മകന്‍ ആകാശ് എന്നിവര്‍ക്കും രാജീവ് കേക്ക്  നല്‍കി. ഈ പിറന്നാള്‍ ആഘോഷം ജീവിത്തില്‍ മറക്കില്ലെന്നും രാജീവ് മറുപടിയായി പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!