
നന്തിക്കര : ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളില്‍ പത്താംക്ലാസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. വലപ്പാട് സി.പി ട്രസ്റ്റ് ചെയര്‍മാന്‍ സി.പി.സാലിഹ് ഉദ്ഘാടനം ചെയ്തു. കൊടകര വിവേകാനന്ദ ട്രസ്റ്റ് ചെയര്‍മാന്‍ ടി.സി.സേതുമാധവന്‍ അധ്യക്ഷത വഹിച്ചു.
പുതുക്കാട് പ്രജ്യോതിനികേതന്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സിമി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം രശ്മിശ്രീശോഭ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.ആര്‍.വിജയലക്ഷ്മി, അജിവേണുഗോപാല്‍, മാനേജര്‍ സി. രാഗേഷ്, എം.എസ്. സുഗേഷ്,കെ.ആര്‍.പ്രകാശന്‍ , മോഹനന്‍ വടക്കേടത്ത്, പി.എന്‍.പ്രദീപ്, ശ്യാമമഹേഷ് എന്നിവര്‍ പ്രസംഗിച്ചു..